
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സഹോദരിയടക്കം 44 പ്രമുഖര്‍ക്ക് യുഎഇയില്‍ ബെനാമി സ്വത്ത് കൈവശംവച്ചിരിക്കുന്നതായി വെളിപ്പെടുത്തല്‍. ഇവരിൽ രാഷ്ട്രീയത്തിലും സര്‍ക്കാരിലും സ്വാധീനമുള്ളവരാണ് അധികവും. ഇതുസംബന്ധിച്ച് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സുപ്രീംകോടതിക്കു റിപ്പോര്‍ട്ട് നല്കി.
നിയമവിരുദ്ധമായി വിദേശരാജ്യങ്ങളിലേക്കു പണം കൈമാറിയതു സംബന്ധിച്ച കേസാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിക്കുന്നത്. ഭരണം നടത്തുന്ന പിടിഐ പാര്‍ട്ടിയുടെ നേതാവ് മുംതാസ് അഹമ്മദ് മുസ്ലിം, മുന്‍ മന്ത്രിയും പിപിപി നേതാവുമായ അമീന് ഫാഹിമിന്റെ വിധവ റിസ്വാന്, പിഎംഎല്‍-എന്‍ നേതാവ് ഇര്‍ഫാനുള്ള ഖാന് തുടങ്ങിയവരുടെ പേരും പട്ടികയിലുണ്ടെന്നാണ് വിവരം.
Post Your Comments