ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെയുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങൾ ഫലവത്താകുകയാണ്. ഇന്ത്യന്‍ പൗരന്മാരുടെ സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ ഉടനെ ഇന്ത്യക്ക് ലഭിക്കും. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലെ നിക്ഷേപവും പിന്‍വലിക്കലും ഉള്‍പ്പെടെ എല്ലാ വിവരവും സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറും. ഇതിന് പുറമേ രാജ്യത്ത് ഭൂസ്വത്തിനും ആധാര്‍ മാതൃകയില്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ വരികയാണ്.
ഭൂമി ഇടപാടുകള്‍ സുതാര്യമാക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനൊപ്പം സംശയകരമായ ഭൂമി ഇടപാടുകള്‍ തടയാനും കഴിയും.രാജ്യമെങ്ങും ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കും. ഇതിനായി ആധാര്‍ മാതൃകയിലുള്ള നമ്പര്‍ നല്‍കുന്നതാണ് പരിഗണിക്കുന്നത്. ഈ നമ്പര്‍, ഭൂവുടമയുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും. രാജ്യത്ത് എവിടെയാണു ഭൂമിയെന്നു കൃത്യമായി നിര്‍ണയിക്കാന്‍ ഇതിലൂടെ സാധിക്കും. മുന്‍ കൈമാറ്റങ്ങള്‍, ഉടമസ്ഥാവകാശ വിവരങ്ങള്‍ എന്നിവയും ഇതില്‍ ലഭ്യമാക്കും. ഭൂമി കൈമാറ്റം, നികുതി അടവ് തുടങ്ങിയ വിവരങ്ങളും കണ്ടെത്താന്‍ ഇനി എളുപ്പമാകും.
ഗ്രാമ വികസന മന്ത്രാലയം സര്‍വേ നടത്തിയ ഭൂമിക്കു പ്രത്യേക നമ്പര്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.സവിശേഷ തിരിച്ചറിയല്‍ നമ്പറില്‍ സംസ്ഥാനം, ജില്ല. താലൂക്ക്, ബ്ലോക്ക്, സ്ട്രീറ്റ് എന്നിവയുടെ വിവരങ്ങള്‍ ഉണ്ടാകും. പ്ലോട്ടിന്റെ വലിപ്പം, ഉടമസ്ഥാനകാശം എന്നിവ തീര്‍ച്ചയായും ഉണ്ടാകും. ഈ നമ്പര്‍ വൈകാതെ ആധാറുമായും റവന്യുകോടതി സംവിധാനവുമായും ബന്ധിപ്പിക്കും. യഥാര്‍ഥ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെ സഹായിക്കാനും, സ്ഥല നികുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും, പൊതു പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാനും ഈ നമ്പര്‍ സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
വില വാങ്ങല്‍, നികുതി വരുമാനം, പ്ലോട്ടിന്റെ ഉടമസ്ഥാവാകാശം, എന്നിവ ഈ നമ്പര്‍ വഴി കണ്ടെടുക്കാം. ഭൂരേഖകളുടെ ഡിജിറ്റൈസോഷന്‍ ഒരുപടി കൂടി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്. ജിഐഎസ് ടാഗ് കൂടുി ഉള്ളതിനാല്‍ വിവരങ്ങള്‍ തേടിയെടുക്കാന്‍ എളിപ്പമാകും.
Post Your Comments