Latest NewsIndiaNews

കോടികളുടെ ആസ്തിയുള്ളവര്‍ നെട്ടോട്ടമോടും : സാമ്പത്തിക മേഖലയില്‍ കടുത്ത നടപടിയുമായി കേന്ദ്രം മുന്നോട്ട്

ന്യൂഡല്‍ഹി : നോട്ടുഅസാധുവാക്കലിന്റെ വാര്‍ഷികദിനം പ്രമാണിച്ച് നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ദിവസങ്ങള്‍ക്കുളളില്‍ ആദായ നികുതി വകുപ്പ് 1833 കോടി രൂപയുടെ ബിനാമി ആസ്തികള്‍ കണ്ടുകെട്ടി. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇനി ബിനാമി ആസ്തികള്‍ കണ്ടുകെട്ടുന്ന നാളുകളാണ് വരാന്‍ പോകുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

ഈ പ്രസ്താവന നടത്തി ദിവസങ്ങള്‍ക്കുളളിലാണ് 1833 കോടി രൂപയുടെ ബിനാമി ആസ്തികള്‍ കണ്ടുകെട്ടിയത്. ബിനാമി ആസ്തികള്‍ക്ക് എതിരെയുളള നടപടികള്‍ ശക്തമായി തുടരുമെന്ന് സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. ആസ്തികള്‍ കണ്ടുകെട്ടിയതിന്റെ അടിസ്ഥാനത്തില്‍ 517 നോട്ടീസുകളും ആദായനികുതി വകുപ്പ് പുറപ്പെടുവിച്ചു.

20,572 ടാക്‌സ് റിട്ടേണുകളില്‍ നോട്ടുഅസാധുവാക്കലിന് ശേഷവും അതിന് മുന്‍പും രേഖപ്പെടുത്തിയിരിക്കുന്ന വരുമാനത്തില്‍ പൊരുത്തക്കേടുകള്‍ ഉളളതായി കണ്ടെത്തി. ഈ റിട്ടേണുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി വരുകയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നോട്ടു അസാധുവാക്കലിന് ശേഷം 23.22 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി നടന്ന 3.68ലക്ഷം കോടി രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ സംശയാസ്പദമാണെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button