തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസിന്റെ ഭൂമി കണ്ടുകെട്ടുന്നു. തമിഴ്നാട് വിരുത നഗറിലെ 50.33 ഏക്കർ ഭൂമിയാണ് ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റ് കണ്ടുകെട്ടുന്നത്. ഇത് സംബന്ധിച്ച് ജേക്കബ് തോമസിന്‍റെ കേരളത്തിലെ വീടുകളില്‍ നോട്ടീസ് പതിപ്പിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയുടെ പേരിലാണ് വീട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി. ബിനാമി ഇടപാടിലൂടെ ജേക്കബ് തോമസ് ഭൂമി സ്വന്തമാക്കിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി.ണ്ട് ഇടപാടുകളിലായാണ് ഭൂമി വാങ്ങിയത് എന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജേക്കബ് തോമസിന്റെ പേരില്‍തന്നെയാണ് ഭൂമി ഇപ്പോഴുമുള്ളതെങ്കിലും അദ്ദേഹത്തിന്റെ സ്വത്തുവിവര പട്ടികയില്‍ ഇതില്ല. എല്ലാ നിലയിലും വിരുദുനഗറിലെ 50.33 ഏക്കര്‍ ഭൂമി ജേക്കബ് തോമസിന്റെ ബിനാമി സ്വത്താണെന്ന് വ്യക്തമാണെന്ന് ആദായ നികുതി വകുപ്പ് ചെന്നൈ ഡെപ്യൂട്ടി കമീഷണര്‍ (ബിനാമി സ്വത്ത് നിരോധനം) കെ വിശാഖ് നല്‍കിയ നോട്ടീസില്‍ പറഞ്ഞു.കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയുടെ പേരിലാണ് വീട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.
Post Your Comments