ന്യൂഡല്‍ഹി: ബിനാമി സ്വത്ത് ഇടപാടുകളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപവരെ പാരിതോഷികം നൽകാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി സൂചന. ബിനാമി ഇടപാടുകളെക്കുറിച്ച് രഹസ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 15 ലക്ഷം മുതല്‍ ഒരു കോടി രൂപവരെയാണ് ലഭിക്കുകയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
വിവരങ്ങള്‍ കൃത്യതയുള്ളതായിരിക്കണമെന്നും വിവരം നല്‍കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു. ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ് ഇപ്പോള്‍ പദ്ധതി ഉള്ളത്. ധനകാര്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പുതിയ പദ്ധതിയിലൂടെ ബിനാമി ഇടപാടുകാരെ കണ്ടെത്തുന്ന് എളുപ്പവും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷ.
Post Your Comments