KeralaLatest News

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണം: എന്‍എസ്എസ്

ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ വിശ്വാസികള്‍ക്ക് എതിരാണ്

കോട്ടയം: ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ വിശ്വാസികള്‍ക്ക് എതിരാണ്. ഭൂരിപക്ഷം വിശ്വാസികളും ഇത് അംഗീകരിക്കുകയില്ല. ഇക്കാര്യം കോടിയോരി ബാലകൃഷ്ണനെ അറിയിച്ചതായും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറാകാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി എന്‍എസ്എസ് നിലപട് സ്വീകരിക്കും. അതേസമയം കോടിയേരിയുടെ ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാണെന്ന് പറയേണ്ടി വരുന്നത് ഈ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button