Latest NewsKerala

ഞാന്‍ കൊല്ലപ്പെട്ടേക്കാം – ലക്ഷ്മി രാജീവ്‌

തിരുവനന്തപുരം•ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് എടുത്തതിന്റെ പേരില്‍ തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടേക്കാമെന്നും എഴുത്തുകാരി ലക്ഷ്മി രാജീവ്‌. കവി സച്ചിദാനന്ദനെ ടാഗ് ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

ആശ്രമം ആക്രമിക്കപ്പെട്ട വിഷയത്തിൽ സച്ചിദാനന്ദൻ മാഷ് എന്ത് പറയുന്നുവെന്നും പോസ്റ്റിലൂടെ ലക്ഷ്മി ചോദിക്കുന്നു.

ശബരിമല വിഷയത്തിൽ സംസാരിച്ച സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ഇന്നലെ ബോംബ് ആക്രമണം നടന്നിരിക്കുന്നു. എന്തുവന്നാലും എഴുതണം, ശക്തമായി എഴുതണം എന്ന് അങ്ങ് പറയുമ്പോൾ അന്നൊക്കെ ഞാൻ പറയുമായിരുന്നു പരിമിതികൾ ഒരുപാടാണ് എന്ന്.ഇപ്പോൾ നന്നായി അറിയാവുന്ന വിഷയത്തിൽ പ്രതികരിക്കുന്നു. സർ എന്ത് പറയുന്നു? കൊല്ലപ്പെട്ടേക്കാം. ഭീഷണി ഉണ്ട് – എന്നാണ് ലക്ഷ്മിയുടെ കുറിപ്പ്.

നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ച ആളാണ് ലക്ഷ്മി രാജീവ്. വർഷങ്ങളായി കേരളത്തിലെ ക്ഷേത്രങ്ങളെപ്പറ്റി പഠനം നടത്തുന്ന ഇവർ ‘ആറ്റുകാലമ്മ’ എന്ന പേരിൽ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. തന്ത്രി കണ്ഠര് രാജീവരിൻ്റെ സഹായത്തോടെ യുവതിയായ താൻ ശബരിമല ദർശനം നടത്തിയിട്ടുണ്ടെന്ന ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.

അതിനിടെ, കഴിഞ്ഞദിവസം ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ടിക ബ്രഹ്മചാരിയല്ലെന്ന വാദവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button