
ചാലക്കുടി: നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്കു പുറകില്‍ കാറിച്ച് രണ്ട് പേര്‍ മരിച്ചു. തൃശൂര്‍ സൈലന്റ് വാലി മരിയാപുരം ചുളകടവില്‍ അബ്ദുള്‍ ലത്തീഫ് മകന്‍ മുസ്താഖ് (28), ഇരിങ്ങാലക്കുട നടവരമ്പ് ചാത്തംപ്പിള്ളി വീട്ടില്‍ ബില്ലയുടെ മകന്‍ ശ്രീരാഗ് (22) എന്നിവരാണ് മരിച്ചത്. തൃശൂര്‍-ചാലക്കുടി ദേശീയ പാതയില്‍ പുലര്‍ച്ചെ 1.30നാണ് അപകടം നടന്നത്. പോട്ടയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മുസ്താഖും ശ്രീരാഗും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
സംഭവത്തില്‍ ഹരിപ്രസാദ് എന്നയാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments