പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് ബിജെപിയുടെ രഥയാത്ര നവംബർ എട്ടിന് ആരംഭിക്കും. കാസര്‍ഗോഡ് മധുര് ക്ഷേത്രത്തില്‍ നിന്നു തുടങ്ങി പത്തനംതിട്ടയിലാണ് യാത്ര അവസാനിക്കുന്നത്.
അതേസമയം ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍, കാനനപാത എന്നിവിടങ്ങളില്‍ അക്രമം നടത്തുകയും സുപ്രീംകോടതി വിധി അട്ടിമറിച്ചു യുവതികളെ തടയാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ വിവിധ ജില്ലകളില്‍ നിന്നായി 2825 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 495 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments