കണ്ണൂര്‍•ശബരിമല വിഷയത്തില്‍ അയോധ്യ മാതൃകയില്‍ രഥയാത്രയ്ക്കൊരുങ്ങി ബി.ജെ.പി. കാസര്‍ഗോഡ് മുതല്‍ പമ്പ വരെ രഥയാത്ര നടത്താനാണ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്പിള്ളയാകും യാത്ര നയിക്കുക. പിള്ളയ്ക്കൊപ്പം ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും രഥയാത്രയിലുണ്ടാകും. മറ്റു എന്‍.ഡി.എ കക്ഷി നേതാക്കള്‍ ആരൊക്കെയുണ്ടാകുമെന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗമാണ് രഥയാത്ര നടത്താന്‍ തീരുമാനിച്ചത്. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടുകള്‍ ഏറെ ഗുണകരമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സമരത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
ഇന്ന് കണ്ണൂരിലെത്തുന്ന ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ രഥയാത്രയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ശബരിമല വിഷയത്തില്‍ സി.പി.എം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രഥയാത്രയുമായി ബി.ജെ.പി എത്തുന്നത്.
https://youtu.be/CfcxzltefCM
Post Your Comments