Latest NewsKerala

വ്യവസായ വകുപ്പില്‍ നിന്ന് വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പത്തനംതിട്ടയില്‍ അറസ്റ്റിലായി

പത്തനംതിട്ട: വ്യവസായ വകുപ്പില്‍ നിന്ന് വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പത്തനംതിട്ടയില്‍ അറസ്റ്റിലായി

വ്യവസായ വകുപ്പില്‍ നിന്ന് വായ്പയെടുത്ത പാവപ്പെട്ട മധ്യവയസ്‌കനെ പറഞ്ഞു പറ്റിച്ച് 94,000 രൂപ തട്ടിയെടുത്ത കേസിലാണ് യുവതി അറസ്റ്റിലായത്. പിന്നിലുള്ള സംഘത്തലവനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ഇലന്തൂര്‍ കാരംവേലി നെല്ലിക്കാല ശ്രീഭവനില്‍ ശോഭന കുമാരിയുടെ മകള്‍ ശ്രീദേവി (25)യെയാണ് ശനിയാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോഴഞ്ചേരിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്ന് എടുത്ത വായ്പ തുക മടക്കി അടയ്ക്കാന്‍ കഴിയാതെ വലഞ്ഞിരുന്ന വള്ളിക്കോട് വാഴമുട്ടം ഐക്കര വീട്ടില്‍ രവീന്ദ്രന്‍ നായരെയാണ് (56) യുവതിയും ഹരി എന്ന യുവാവും ചേര്‍ന്ന് പറ്റിച്ചത്.

1.25 ലക്ഷം രൂപയുടെ വായ്പാ കുടിശികയാണ് രവീന്ദ്രനുണ്ടായിരുന്നത്. 94,000 രൂപയാക്കി ഇത് കുറച്ച് നല്‍കാമെന്നും താന്‍ വ്യവസായ വകുപ്പ് ജീവനക്കാരിയാണെന്നും ശ്രീദേവി രവീന്ദ്രന്‍ നായരോട് പറഞ്ഞു. ഇതിന്‍ പ്രകാരം 94,000 രൂപ ഇയാളില്‍ നിന്നും വാങ്ങി. കലക്ടറേറ്റിന് മുന്നിലെ അരോമ ഹോട്ടലില്‍ വച്ചാണ് പണം കൈമാറിയത്. പണം നഷ്ടമായെന്നും താന്‍ തട്ടിപ്പിന് ഇരയായെന്നും ബോധ്യമായപ്പോഴാണ് പരാതി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ശ്രീദേവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button