KeralaLatest News

സ്റ്റാലിനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ചെന്നിത്തല

ചരിത്രത്തിലിതു വരെ സമാധാനപരമായി നടത്തുന്ന പ്രകടനങ്ങള്‍ക്ക് നേരെ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല

കൊച്ചി: സ്റ്റാലിനാകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പൊലീസിന്റെ ചരിത്രത്തിലിതു വരെ സമാധാനപരമായി നടത്തുന്ന പ്രകടനങ്ങള്‍ക്ക് നേരെ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ശരിയായില്ലെന്നും ക്ഷേത്രപ്രവേശനമടക്കമുള്ള നവോത്ഥാനമുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്യുന്ന തരത്തിലുള്ള ശ്രമമാണ് സിപിഎമ്മിന്റേതെന്നും ചെന്നിത്തല കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സമരം നടത്തുന്നവരുടെ പൗരാവകാശത്തെ കവരുന്നതിനും ജനാധിപത്യാവകാശത്തെ അടിച്ചമര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെങ്കില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വലിയ വില കൊടുക്കേണ്ടി വരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button