ന്യൂഡല്‍ഹി: സൈന്യത്തെ അപമാനിക്കുന്ന വിധത്തില്‍ ട്വീറ്റ് ചെയ്ത പ്രതിരോധ മന്ത്രാലയ വക്താവിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച. പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ അമന് ആനന്ദിനെതിരെയാണ് നടപടി. ഗാലന്ററി അവാര്‍ഡ് ജേതാവും മുന്‍ നാികസേന മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശിനു മറുപടിയായി നല്കിയ ട്വീറ്റാണ് വിവാദത്തിന് വഴിതെളിച്ചത്.
സൈനികര്‍ വ്യാപകമായി പദവി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു അമന്റെ ട്വീറ്റ്.
ട്വീറ്റ് അഞ്ചു മിനിറ്റിനുള്ളില്‍ പിന്‍വലിച്ചെങ്കിലും ഉദ്യോഗസ്ഥ സമൂഹത്തിന്റെ ഭാഗമായ വക്താവിന്റെ നടപടിക്കെതിരെ സേനാംഗങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. കേണല്‍ അമന് ആനന്ദ് അവധിയില്‍ പ്രവേശിച്ചുവെന്നും കരസേനാ വക്താവ് പകരം ചുമതലയേല്‍ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Col. Aman Anand, took over as the acting Official Spokesperson of MOD as the Spokesperson proceeds on leave.
— Defence Spokesperson (@SpokespersonMoD) October 26, 2018
Post Your Comments