KeralaLatest NewsIndia

ഡി വൈ എഫ് ഐ പ്രവർത്തകരെ ഉപയോഗിച്ച് തീർത്ഥാടകരെ നേരിടാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടി വരും : അമിത് ഷാ

കണ്ണൂർ: കണ്ണൂരിലെത്തിയ അമിത് ഷാ പ്രസംഗം തുടങ്ങിയത് ശരണം വിളിയോടെ. സ്വാമിയേ എന്ന് നീട്ടി വിളിച്ചപ്പോൾ പ്രവർത്തകർ ആവേശത്തോടെ ശരണമപ്പയ്യ എന്ന് പറഞ്ഞു ഏറ്റു വിളിച്ചു. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തുന്നത്. സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തന്മാരെ അടിച്ചമർത്താൻ ശ്രമിക്കുന്നു എന്നദ്ദേഹം കുറ്റപ്പെടുത്തി.

നാമജപയാത്രയിൽ പങ്കെടുത്ത എൻ എസ് എസ് , ബി ഡി ജെ എസ് പ്രവർത്തകരെയും പോലീസ് വേട്ടയാടുന്നു. അയ്യപ്പ ഭക്തന്മാർക്കൊപ്പം രാജ്യം മുഴുവൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതികൾ അപ്രായോഗിക വിധികൾ നിർദ്ദേശിക്കരുത്. സ്ത്രീ പുരുഷ സമത്വം ക്ഷേത്ര ദര്ശനത്തിലൂടെയല്ല നടപ്പാക്കേണ്ടത്. കേരളത്തിൽ അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അയ്യപ്പ ഭക്തന്മാരെ ഡി വൈ എഫ് ഐ പ്രവർത്തകരെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരും അതിനെ പ്രതിരോധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും ഷാ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button