കൊല്‍ക്കത്ത: പന്ത്രണ്ട് വയസുകാരിയെ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ അനുവദിച്ച് വെസ്റ്റ് ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍. ഒരിക്കലും സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്ന് പഠിച്ച കുട്ടിയാണ് തന്നെക്കാള്‍ മുതിര്‍ന്നവര്‍ക്കൊപ്പം പത്താക്ലാസ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്.
പുറത്തുനിന്നുള്ള കുട്ടികള്‍ക്കായി ഓഗസ്റ്റില്‍ നടത്തിയ യോഗ്യതാ പരീക്ഷയില്‍ സെയ്ഫ ഖാദന്‍ എന്ന വിദ്യാര്‍ത്ഥി യോഗ്യത നേടിയിരുന്നെന്ന് WBBSE പ്രസിഡന്റ് കല്യാണ്‍മോയ് ഗാംഗുലി പറഞ്ഞു. ക്ലാസ് 10 ബോര്‍ഡ് പരീക്ഷയുടെ കഴിഞ്ഞ രണ്ട ദശാബ്ദത്തെ അനുഭവത്തില്‍ ഇത്തരത്തിലൊരു സംഭവം അതിശയകരമാണൈന്നും അവര്‍ ചൂണ്ടിക്കാട്ടി.
പത്താംക്ലാസ് പരീക്ഷ എഴുതാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 14 വയസാണ്. എന്നാല്‍ ഹൗറ ജില്ലയില്‍ നിന്നുള്ള സെയ്ഫ യോഗത്യാപരീക്ഷയില്‍ 52 ശതമാനം മാര്‍ക്ക് നേടിയിരുന്നു. ഒക്ടോബര്‍ 11 നായിരുന്നു യോഗ്യതാപരീക്ഷാ ഫലം പുറത്തുവന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് മകളെ പരീക്ഷയ്ക്കിരുത്തണമെന്ന അഭ്യര്‍ത്ഥനയുമായി WBBSE നെ സമീപിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ യോഗ്യത ബോധ്യപ്പെട്ട അധികൃതര്‍ 20119ലെ പരീക്ഷയ്ക്ക ഇരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. മുമ്പ് 90 കളില്‍ പുറത്തുനിന്ന് 14 വയസാകാത്ത വിദ്യാര്‍ത്ഥി പരീക്ഷയ്ക്കിരുന്നിട്ടുണ്ടെന്ന്.
Post Your Comments