ശബരിമല: ശബരിമലയിലെ ചരിത്രത്തിലാദ്യമായി വരുമാനത്തില്‍ കോടികളുടെ ഇടിവ് . ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടെയാണ് ശബരിമലയിലെ വരുമാനം ഇടിഞ്ഞത്. മൂന്നു മാസത്തെ വരുമാനത്തില്‍ 8.32 കോടി രൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായത്.. പ്രളയവും യുവതീപ്രവേശന വിവാദവുമാണു ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചത്. നിറപുത്തരി മുതല്‍ തുലാമാസ പൂജ വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 13.11 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ ലഭിച്ചത് 4.79 കോടി രൂപ മാത്രം.
പ്രളയത്തെ തുടര്‍ന്നു ചിങ്ങമാസ പൂജയ്ക്കു ഭക്തര്‍ ഇല്ലായിരുന്നു. യുവതീപ്രവേശന വിവാദത്തിനു ശേഷം ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്നും വഴിപാടിനു സാധനങ്ങള്‍ വാങ്ങി നല്‍കിയാല്‍ മതിയെന്നുമുള്ള പ്രചാരണം ശക്തമാണ്. അതിനാല്‍ കാണിക്കയില്‍ ‘സ്വാമി ശരണം’ എന്നെഴുതിയ തുണ്ടുപേപ്പറുകള്‍ ഏറെയായിരുന്നു. തുലാമാസ പൂജാ ദിനങ്ങളില്‍ ലഭിച്ചത് 2.69 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 5.62 കോടി ലഭിച്ചു.
Post Your Comments