സംസ്ഥാനത്തുടനീളം അയ്യപ്പഭക്തര്‍ക്കുനേരെ നടക്കുന്ന പോലീസ് അതിക്രമത്തിലും അറസ്റ്റുകളിലും പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ട പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് .ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അയ്യപ്പഭക്തരുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ അറിയിച്ചു.സംസ്ഥാന വ്യാപകമായി 1410 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 440 കേസുകളിലായി മൂവായിരത്തോളം പ്രതികളുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പത്തനംതിട്ട ,ആലപ്പുഴ , പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നാണ് കൂടുതല്‍ അറസ്റ്റ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി 300 ലധികം പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റിയില്‍ 76 പേരെയും റൂറലില്‍ 23 പേരെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പൊലീസ് തയ്യാറാക്കിയ 210 അക്രമികളുടെ ചിത്രങ്ങളില്‍ 150 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ പലരും പിടിയിലായതായി പൊലീസ് പറഞ്ഞു. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റ്.
ഇവിടെ മാത്രം 180 പേരിലധികം പേരാണ് പിടിയിലായത്. കോഴിക്കോട് 31, എറണാകുളത്ത് 21 പേരും പിടിയിലായി.അറസ്റ്റിലായ അയ്യപ്പ ഭക്തരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു . കൊടുംകുറ്റവാളികളെ കൊണ്ട് വരുന്നത് പോലെ കയ്യില്‍ വിലങ്ങണിയിച്ചാണ് അറസ്റ്റിലായവരെ കൊണ്ടുവന്നത്. പലരെയും ഉറങ്ങുന്ന സമയത്ത് വീട് വളഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരുടെ ബന്ധുക്കളുള്‍പ്പെടെ വന്‍ ജനാവലിയാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.
നാമജപങ്ങളോടെയാണ് ബന്ധുക്കള്‍ കോടതി പരിസരത്തും നിലയുറപ്പിച്ചത്.നാമം ജപിക്കുന്ന അയ്യപ്പഭക്തരെ കൊടുംകുറ്റവാളികളെ പോലെ വിലങ്ങണിയിച്ചു പരേഡ് നടത്തി കൊണ്ട് വന്നതില്‍ ന്യൂനപക്ഷ സംസ്ഥാന പ്രസിഡന്റ് അഡ്വ . നോബിള്‍ മാത്യുവിനെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ പ്രതിഷേധിച്ചു ഇതേ തുടര്‍ന്ന് പോലീസ് വിലങ്ങഴിച്ചു മാറ്റി.
Post Your Comments