കാക്കനാട്: റോഡിനുണ്ടാകുന്ന കേടുപാടുകള്‍, അറ്റകുറ്റപ്പണിയിലുണ്ടാകുന്ന കാലതാമസം എന്നിവ ഉണ്ടായാല്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന എറണാകുളം കളക്ടറുടെ ഉത്തരവ് ഫലം കാണുന്നു. ഇതോടെ പാലാരിവട്ടംകാക്കനാട് സിവില്‍ ലൈന്‍ റോഡി് അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍. വന്‍ കുഴികള്‍ അടയ്ക്കലാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. അടച്ച കുഴികളുടെ മുകളിലുള്ള ടാറിങ് അതിനുശേഷം തുടങ്ങും. ആദ്യഘട്ടം ഞായറാഴ്ചയോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ശക്തമായ നിര്‍ദ്ദേശങ്ങളാണ് എന്‍ജിനീയര്‍മാരുടെ യോഗം വിളിച്ചുകൂട്ടി കളക്ടര്‍ മുഹമ്മദ് സഫിറുല്ല നല്‍കിയിരുന്നത്. പണികളില്‍ പാളിച്ച് നടത്തുന്ന കരാറുകാര്‍ക്ക് ബില്ല് മാറി നല്‍കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ബുധനാഴ്ച അറ്റകുറ്റപ്പണി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കരാറുകാരനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ കളക്ടര്‍ നടപടി തുടങ്ങിയിരുന്നു. കൂടാതെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും നടപടി വരുമെന്നായപ്പോഴാണ് അര്‍ധരാത്രിയോടെ അറ്റകുറ്റപ്പണി പുനരാരംഭിച്ചത്.
കളക്ടര്‍ മുഹമ്മദ് സഫിറുല്ല ഇന്നലെ രാത്രിയും റോഡ് അറ്റകുറ്റപ്പണി പരിശോധിക്കാനെത്തി. കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരോടു രാത്രിയും പകലും റോഡ് പണി നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.
Post Your Comments