തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരെ ദിവസ വേതനത്തിന് സന്നിധാനത്ത് സുരക്ഷയ്ക്ക് നിയോഗിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗോപാലസേനയുടെ മാതൃകയില്‍ ശബരിമലയില്‍ പിണറായി സേനയെ നിയോഗിക്കാനാണോ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആലോചിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി അനാവശ്യ പ്രകോപനമുണ്ടാക്കുകയാണ്. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ വച്ച് ശബരിമല നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ഭക്തര്‍ നേരിടും. ദേവസ്വം ബോര്‍ഡ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും പിരിച്ചുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നേരത്തെ കെ മുരളീധരനും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. പിണറായിയുടെ നയം ശബരിമലയിൽ ഉപയോഗിക്കാനാണെങ്കിൽ ഭക്തർ അതിനെ നേരിടുമെന്ന് മുരളീധരൻ ആരോപിച്ചിരുന്നു.
Post Your Comments