തിരുവനന്തപുരം: കേരളത്തില്‍ പോസ്കോ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 2027 കേസുകളാണ് കഴിഞ്ഞ 8 മാസത്തിനിടെ രജിസ്റ്റർ ചെയ്തത്. കേസുകൾ കോടതിയിൽ തീർപ്പാവാൻ കാലതാമസം ഉണ്ടാവുന്നതും തുടർനടപടികൾക്ക് തിരിച്ചടിയാവുന്നു.
സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം 2027 (ആഗസ്റ്റ് മാസം വരെ)
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 274
കൊല്ലം 179
പത്തനംതിട്ട 79
ആലപ്പുഴ 105
കോട്ടയം 108
ഇടുക്കി 93
എറണാകുളം 155
തൃശൂർ 195
പാലക്കാട് 137
മലപ്പുറം 234
കോഴിക്കോട് 174
വയനാട് 80
കണ്ണൂർ 133
കാസർഗോഡ് 81
കഴിഞ്ഞ ആഗസ്റ്റ് മാസം വരെയുള്ള കണക്കുകളാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്ത് വിട്ടത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 274 കേസുകൾ. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്ത് 234 കേസുകൾ ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം 2697 പോക്സോ കേസുകളാണ് സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത്.
പോക്സോ നിയമം പ്രാബല്യത്തിൽ വന്നതിന്റെ തൊട്ടടുത്ത വർഷമായ 2013 ൽ 1016 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 5 വർഷം കഴിയുന്പോൾ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇരട്ടിയായിരിക്കുന്നു. അതേ സമയം കോടതികളിൽ കെട്ടികിടക്കുന്ന പോക്സോ കേസുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ വര്‍ഷം പോക്‌സോ കോടതികളില്‍ പരിഗണനയ്‌ക്കെത്തിയ കേസുകളില്‍ തീര്‍പ്പായത് 15 ശതമാനം മാത്രം.
18 വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്കുനേരേയുള്ള എല്ലാ ലൈംഗിക അതിക്രമങ്ങളും പ്രേരണയും നഗ്നചിത്ര പ്രദർശനവുമാണ് നിയമത്തിന്റെ പരിധിയില്‍ വരിക.അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെയുള്ള തടവും പിഴയുമാണ് വിവിധ വകുപ്പുകളിലായി പോക്സോ കേസുകളില്‍ ചുമത്തുന്നത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ തോത് കൂടുന്നത് ആശങ്കജനകമാണ്.
Post Your Comments