സിയോള്‍•ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് സമാധാന പുരസ്കാരമായ സോള്‍ പുരസ്കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ കൊറിയയില്‍ പ്രതിഷേധം. എന്‍.ജി.ഒകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് മോദിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
കൊറിയ ഹൗസ് ഓഫ് ഇന്റര്‍നാഷനല്‍ സോളിഡാരിറ്റി, സെന്റര്‍ ഫോര്‍ റെഫ്യൂജി റൈറ്റ്സ് ഇന്‍ കൊറിയ എന്നീ സംഘടനകളാണ് പ്രധാനമായും പ്രതിഷേധമുയര്‍ത്തുന്നത്. ഇന്ത്യയില്‍ മുസ്ലിംകള്ക്കെതിരെ കലാപം നടത്തിയ ചരിത്രമുള്ള ഒരാള്‍ ഇത്തരമൊരു പുരസ്കാരം അര്‍ഹിക്കുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സോള്‍ പീസ് പ്രൈസ് കള്‍ചറല്‍ ഫൗണ്ടേഷന് തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.
നോട്ടുനിരോധനം പോലുള്ള ഇന്ത്യയിലെ സാമ്പത്തികക പരിഷ്കരണങ്ങള്‍ കണക്കിലെടുത്താണ് മോദിയെ പുരസ്കാര സമിതി പരിഗണിച്ചത്.
Post Your Comments