അമാന്‍: ജോര്‍ദാനിലെ ചാവുകടലിനടത്ത് പ്രളയത്തില്‍ 17 മരണം. സ്‌കൂള്‍ കുട്ടികളടക്കമുള്ളവരാണ് മരിച്ചത്. പ്രളയത്തില്‍ ഇവരുടെ സ്‌കൂള്‍ ബസ് ഒഴുകിപ്പോയതാണ് ദുരന്തത്തിനു കാരണമായത്. ബസില്‍ 37 വിദ്യാര്‍ത്ഥികളും ഏഴു ജീവനക്കരും ഉണ്ടായിരുന്നു. വലിയ രക്ഷാപ്രവര്‍ത്തനമാണ് ദുരന്തമുഖത്ത് നടക്കുന്നത്. ഇതിനായി ജോര്‍ദാന്റെ ആവശ്യപ്രകരാരം ഹെലികോപ്റ്ററുകള്‍ വിട്ടു നല്‍കിയതായി ഇസ്രായേല്‍ അറിയിച്ചു.
പ്രദേശത്ത് കുറച്ചു ദിവസങ്ങളായി ശക്തമായ മഴയുണ്ട്. അതേസമയം പ്രളയക്കെടുതി നേരിടുന്ന സമയത്ത് വിനോദയാത്രക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
Post Your Comments