അമാന്‍: ഭരണം അട്ടിമറിക്കാൻ ശ്രമിച്ച ജോര്‍ദാന്‍ മുന്‍ കിരീടാവകാശി ഹംസ രാജകുമാരന് വീട്ടുതടങ്കലിൽ. ഹംസ രാജകുമാരന് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ തടങ്കലിൽ ആക്കിയതെന്നു ജോര്‍ദാന്‍ ഉപ പ്രധാനമന്ത്രി അയ്മാന്‍ സഫാദി.
താന്‍ വീട്ടു തടങ്കലിലാണെന്ന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ അര്‍ധ സഹോദരനായ ഹംസ രാജകുമാരന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ഒരു വീഡിയോയിൽ പറഞ്ഞു. നിരവധി ഉന്നത വ്യക്തികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
read also:ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്നരായി 15 ഓളം യുവതികള്‍; ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങള്‍ വൈറല്‍
താന്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്ന്, ജോര്‍ദ്ദാനിലെ ഭരണകൂടം കഴിവില്ലാത്തവരും അഴിമതിക്കാരുമാണെന്നും പറഞ്ഞ ഹംസ രാജ്യത്തെ പട്ടാള മേധാവിയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ലെന്നും ജനങ്ങളെ കാണുന്നതില്‍നിന്നു തടയുകയാണെന്നും ആരോപിച്ചു. തന്റെ സുരക്ഷ ക്രമീകരണങ്ങള്‍ പിന്‍വലിച്ചതായും തനിക്ക് ടെലിഫോണ്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിലക്കിയെന്നും ഹംസ ആരോപിച്ചു.
അന്തരിച്ച ഹുസൈന് രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്നി നൂര്‍ രാജ്ഞിയുടെയും മൂത്ത മകനാണ് ഹംസ
Post Your Comments