തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ചെകുത്താനും കടലിനും നടവില്‍ അകപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും . പാർട്ടിയിലും ബോർഡിലും ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് പദ്മകുമാർ. ഇതിനിടെ യുവമോർച്ച നേതാവിന്റെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന പോസ്റ്റ് ഷെയർ ചെയ്തു വിവാദമാകുകയും പോസ്റ്റിന്റെ അടിയിൽ തന്റെ ധർമ്മ സങ്കടം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ദേവസ്വം ബോര്‍ഡിന് നിലപാടില്‍ പലതവണ മലക്കം മറിയേണ്ടതായി വന്നിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം പത്മകുമാറിനെതിരെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. സര്‍ക്കാരുമായി അത്ര രസത്തില്‍ അല്ലാത്ത എം പത്മകുമാർ ബിജെപി പാളയത്തിലേക്കാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുകയാണ്.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ കോന്നി എംഎല്‍എയുമാണ് എം പത്മകുമാര്‍.
2017ല്‍ ആണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി എം പത്മകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചത്. സിപിഎമ്മിലെ ഔദ്യോഗിക പക്ഷക്കാരനായ പത്മകുമാര്‍ പിണറായിയുടെ പ്രത്യേക താല്‍പര്യത്തിന്റെ പുറത്താണ് ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക് എത്തുന്നത്. പ്രസിഡണ്ട് പദവിയില്‍ ഇനി ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.അതിനിടെ വന്ന ശബരിമല കേസിലെ സുപ്രീം കോടതി വിധിയാണ് കാര്യങ്ങള്‍ തകിടം മറച്ചിരിക്കുന്നത്.
താന്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്ന് തുറന്ന നിലപാടാണ് എം പത്മകുമാര്‍ ശബരിമല വിഷയത്തിലെടുത്തിരിക്കുന്നത്. ഇതിനിടെ പത്മകുമാര്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹം പരക്കുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 27ാം തിയ്യതി കേരളത്തിലേക്ക് വരുന്നുണ്ട്. ആ സമയത്ത് എം പത്മകുമാറിന് ബിജെപി അംഗത്വം നല്‍കിയേക്കും എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു.
എന്നാൽ പത്മകുമാറോ ബിജെപി നേതൃത്വമോ ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ശബരിമല വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് ഇതുവരേയും ദേവസ്വം ബോര്‍ഡിനില്ല. അതിനിടെയാണ് പദ്മകുമാറിന്റെ നിലപാട് ഏവരും ഉറ്റുനോക്കുന്നത്.
Post Your Comments