തിരുവനന്തപുരം•ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ തിരിച്ചടിയാകില്ലെന്ന് സി.പി.എം വിലയിരുത്തല്‍. കോടതി വിധി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ഇന്ന് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധങ്ങള്‍ തിരിച്ചടിയാകില്ലെന്ന് വിലയിരുത്തി. ഒന്‍പത് ജില്ലകളിലും മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന വിശദീകരണം യോഗം നടത്തണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നേരത്തെ തീരുമാനിച്ച കാല്‍നട ജാഥകളില്‍ മന്ത്രിമാരും സെക്രട്ടേറിയറ്റ് അഗംങ്ങളും പങ്കെടുക്കും.
Post Your Comments