ബംഗളൂരു: അഹമ്മദാബാദില്‍ വാലന്റൈന്‍സ് ഡേയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭര്‍ത്താവ് 15 വര്‍ഷങ്ങള്‍ക്കു ശേഷം ബംഗളൂരുവില്‍ പിടിയിലായി. തരുണ്‍ ജിനാരാജ് (42) ആണ് പിടിയിലായത്. 2013 ഫെബ്രുവരി 14 ന് ആയിരുന്നു ഭാര്യ സജിനിയെ തരുണ്‍ കൊലപ്പെടുത്തിയത്.
മൂന്നു മാസം മാത്രമായിരുന്നു ദാമ്പത്യത്തിന്റെ ആയുസ്. ഇയാൾ ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ശേഷം വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയായിരുന്നു.
also read: ശബരിമല പോലീസ് അതിക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
ബംഗളുരുവിൽ താമസിച്ചു വരികയായിരുന്ന ഇയാൾക്ക് രണ്ടാം ഭാര്യയില്‍ രണ്ടു കുട്ടികളുമുണ്ട്. പേരും വിലാസവും മാറ്റി ആറു വര്‍ഷമായി ബംഗളൂരുവില്‍ ഇയാള്‍ താമസിച്ചു വരികയായിരുന്നു.
ബാസ്ക്കറ്റ് ബോള്‍ പരിശീലകനായിരുന്ന തരുണ്‍ ഭാര്യയുടെ അക്കൗണ്ടിലെ 11,000 രൂപയും പിന്‍വലിച്ചാണ് കൊലപാതകത്തിനു ശേഷം രക്ഷപെട്ടത്.
Post Your Comments