
പനാജി: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന യുവാവ് അറസ്റ്റിലായി. ഗോവയിലെ വാസ്‌കോയിൽ . മലയാളിയായ വീട്ടമ്മ കെ.ബിന്ദു (39) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം പൊലീസില്‍ കീഴടങ്ങിയ ഒഡിഷ സ്വദേശി അശോക് കുമാറിനെ (35) അറസ്റ്റുചെയ്തു.ഏഴുവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അഞ്ചുവയസ്സുള്ള ഒരു മകളും രണ്ടുവയസ്സുള്ള ഒരു മകനും ഇവര്‍ക്കുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ലൈംഗികബന്ധത്തിന് വഴങ്ങാഞ്ഞതിനാല്‍ ഇവര്‍തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ഇത് രൂക്ഷമായതോടെയാണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസില്‍ മൊഴിനല്‍കി. പ്രതി കഴിഞ്ഞ 10വര്‍ഷമായി ലോറി ക്‌ളീനറായി ജോലി ചെയ്യുകയാണ്. മൃതദേഹം ഗോവ മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോയി.
Post Your Comments