Latest NewsIndia

ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ് ഈ രാജ്യത്തെ മുന്‍ മേയര്‍

തെഹ്‌റാന്‍: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ് ഇറാന്‍ മുന്‍ മേയര്‍ മുഹമ്മദ് അലി നജഫി. ഇറാനിലെ തെഹ്‌റാനിലെ മേയറായിരുന്നു നഫ്ജി. വിവാഹ മോചനത്തിന് വിസമ്മതിച്ച ഭാര്യയെ താന്‍ കൊലപ്പെടുത്തിയെന്ന് ഇയാള്‍ ഒരു ചാനലില്‍ ഏറ്റുപറഞ്ഞു. നഫ്ജിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇറാന്‍ സ്റ്റേറ്റ് ടി.വിയിലൂടെയായിരുന്നു നജഫി താന്‍ ഭാര്യയെ കൊലപ്പെടുത്തിയ വിവരം തുറന്നു പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പേടിപ്പിക്കാന്‍ വേണ്ടി മാത്രം ഞാന്‍ തോക്കു ചൂണ്ടുകയും ചെയ്തു. എന്നാല്‍ അവള്‍ പരിഭ്രാന്തിയില്‍ തോക്ക് കൈക്കലാക്കാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധവശാല്‍ വെടിയുതിരുകയായിരുന്നു എന്നായിരുന്നു നഫ്ജിയുടെ ഏറ്റു പറച്ചില്‍. നഫ്ജിയുടെ ഭാര്യ കൊല്ലപ്പെട്ട കേസില്‍ അന്വേഷണ ഏജന്‍സികള്‍ പക്ഷപാതിത്വം കാണിച്ചുവെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

മുന്‍ ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കാന്‍ തുടങ്ങിയതിനു പിന്നാലെ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് എട്ടു മാസം മാത്രം മേയര്‍ പദവി വഹിച്ച നഫ്ജി രാജി വച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button