തിരുവനന്തപുരം: സിബിഐ കേസില്‍ വിധിവന്ന സാഹചര്യത്തില്‍ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസ് മാര്‍ച്ച്്. എ.ഐ.സി.സി ആണ് മാര്‍ച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി പ്രധാനമന്ത്രി സിബിഐയുടെ ഡയറക്ടരെ മാറ്റിയെന്നാണ് പ്രധാന ആരോപണം. തിരുവനന്തപുരത്തെയും എറണാകുളത്തേയും ഓഫീസുകളിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.
തിരുവനന്തപുരത്ത് മുട്ടത്തറയില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുക. പ്രതിഷേധമാര്‍ച്ച് രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും.എറണാകുളത്ത് പുല്ലേപ്പടി സി.ബി.ഐ ആസ്ഥാനത്തേക്ക് നടത്തുന്ന പ്രതിഷേധമാര്‍ച്ച് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കും.
Post Your Comments