പത്തനംതിട്ട: പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. അതിനു ശേഷമാണ് കോണ്‍ഗ്രസ്സ് നേതാവും ദേവസ്വംബോര്‍ഡ് മുന്‍ അധ്യക്ഷനുമായ ജി രാമന്‍ നായര്‍ ബിജെപിയിലേയ്ക്ക് പോകകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപി ആയതു കൊണ്ടാണ് ശബരിമല വിഷയത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് രാമന്‍നായര്‍ പറയുന്നത്.
ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ പത്തനംതിട്ടയില്‍ ബിജെപി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി നിര്‍വാഹകസമിതിയംഗം ജി.രാമന്‍നായരെ എഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി മാറുന്നതിന്റെ ഭാഗമായി ബിജെപി നേതാക്കളുമായി രാമന്‍ നായര്‍ ചര്‍ച്ച നടത്തി.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും തനിക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ജി.രാമന്‍നായര്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്ന നിലയിലാണ് ശബരിമല വിഷയത്തിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. ഇതിനായി കോണ്‍ഗ്രസ് അവസരം തന്നില്ലെങ്കില്‍ ബി.ജെ.പിയിലേക്ക് പോവുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments