പാറ്റ്ന: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്. സ്ത്രീകള്‍ക്ക് പ്രാര്‍ഥിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ ക്ഷേത്രം അശുദ്ധമാക്കാന്‍ അവകാശമില്ലെന്ന് സ്മൃതി ഇറാനി പ്രതികരിച്ചിരുന്നു. ബീഹാറിലെ സിതാമാര്ഹിയിലാണ് സൃമ്തിക്കെതിരെ കേസെടുത്തത്. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
സിതാമാര്‍ഹി ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകനായ ഠാക്കൂര്‍ ചന്ദന്‍ സിംഗ് ആണ് സ്മൃതിക്കെതിരെ കേസ് നല്‍കിയത്. ആര്‍ത്തവ രക്തം പുരണ്ട നാപ്കിന് സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോകില്ലല്ലോ. അപ്പോള്‍ പിന്നെ ക്ഷേത്രത്തില്‍ ആകാമോ? പ്രാര്‍ഥിക്കാന്‍ എനിക്കവകാശമുണ്ട്, അശുദ്ധമാക്കാന്‍ അവകാശമില്ല എന്നായിരുന്നു സ്മൃതിയുടെ പ്രസ്താവന. അതേസമയം കോടതിവിധിയെപ്പറ്റി ഒന്നും പറയുന്നില്ലെന്നു പറഞ്ഞിട്ടാണ് സ്മൃതി ഇങ്ങനെ പ്രതികരിച്ചത്.
Post Your Comments