ന്യൂഡല്‍ഹി•ഛത്തീസ്ഗഡില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഡോ രമന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യ ടി.വി-സി.എന്‍.എക്സ് സര്‍വേ ഫലം.
90 അംഗ സഭയില്‍ ബി.ജെ.പിയ്ക്ക് 50 സീറ്റുകള്‍ വരെ ലാഭിക്കാമെന്ന് സര്‍വേ പറയുന്നു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി 30 സീറ്റുകള്‍ വരെ നേടും. ബഹുജന്‍ സമാജ് പാര്‍ട്ടിയും അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡും ചേര്‍ന്ന് 9 സീറ്റുകള്‍ വരെ നേടാം. മറ്റുള്ളവര്‍ ഒരു സീറ്റ് നേടുമെന്നും സര്‍വേ പറയുന്നു.
2013 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 49 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 39 സീറ്റുകളും ജനത കോണ്‍ഗ്രസ് ഒരു സീറ്റും മറ്റുള്ളവര്‍ ഒരു സീറ്റിലും വിജയിച്ചു.
നവംബര്‍ 12 നും 20 നുമായി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11 ന് ഫലം പ്രഖ്യാപിക്കും.
Post Your Comments