Latest NewsIndia

ഉത്സവത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാതെ ആഘോഷിക്കുക; രാഷ്ട്രപതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ദേശവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്സവത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാതെ ആഘോഷിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

സാമൂഹിക സംഘടനകളോടാണ് അദ്ദേഹം തന്റെ ആവശ്യം അറിയിച്ചത്. ഇത് ഉത്സവങ്ങളുടെ സമയമാണ്. ഈ സമയങ്ങളില്‍ ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ വായു മലിനീകരണം വര്‍ധിക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ സാമൂഹിക സംഘടനകള്‍ ബോധവത്കരണം നടത്തണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button