Latest NewsKerala

ഹൈ​ക്കോ​ട​തി വി​മ​ര്‍ശനം ; മ​റു​പ​ടി​യു​മാ​യി ജി. ​സു​ധാ​ക​ര​ന്‍

 ആ​ര്‍​ക്കും കൊ​ട്ടാ​നു​ള്ള ചെ​ണ്ട​യ​ല്ല പി​ഡ​ബ്ല്യു​ഡി

കൊച്ചി : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് വിമർശിച്ച ഹൈ​ക്കോ​ട​തിക്ക് മറുപടിയുമായി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ള്‍ മി​ക​ച്ച​താ​ണ്. ഒ​റ്റ​പ്പെ​ട്ട ചി​ല റോ​ഡു​ക​ള്‍ മാ​ത്ര​മാ​ണ് മോ​ശം അ​വ​സ്ഥ​യി​ല്‍ ഉ​ള്ള​ത്. ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​കും. കൊ​ച്ചി സി​വി​ല്‍ ലൈ​ന്‍ റോ​ഡ് മോ​ശ​മാ​യി കി​ട​ക്കു​ന്ന​ത് മെ​ട്രോ ജോ​ലി ഉ​ള്ള​തി​നാ​ലാ​ണെ​ന്നും ആ​ര്‍​ക്കും കൊ​ട്ടാ​നു​ള്ള ചെ​ണ്ട​യ​ല്ല പി​ഡ​ബ്ല്യു​ഡി​യെന്നും അദ്ദേഹം പറഞ്ഞു.

സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ള്‍ മോ​ശ​മാ​ണെ​ന്നും റോ​ഡ് ന​ന്നാ​ക്കാ​ന്‍ ആ​ളു​ക​ള്‍ മ​രി​ക്ക​ണ​മോ​യെ​ന്ന വിമർശനമാണ് കോടതി ഉന്നയിച്ചത്. റോഡ‌ുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജ‌ഡ്‌ജിമാര്‍ നല്‍കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചായിരുന്നുവിമർശനം. ദീ​ര്‍​ഘ വീ​ക്ഷ​ണ​ത്തോ​ടെ വേ​ണം റോ​ഡു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍. റോ​ഡു​ക​ള്‍ വേഗം ത​ക​രു​ന്ന​തി​ല്‍ ക​രാ​റു​കാ​രെ പ്ര​തി​ക​ളാ​ക്കാ​മെ​ന്നും സം​ഭ​വ​ത്തി​ല്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​ശ​ദാ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കണമെന്നും സർക്കാറിനോട് കോടതി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button