കൊച്ചി : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് വിമർശിച്ച ഹൈക്കോടതിക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാണ്. ഒറ്റപ്പെട്ട ചില റോഡുകള്‍ മാത്രമാണ് മോശം അവസ്ഥയില്‍ ഉള്ളത്. ഇവയുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാകും. കൊച്ചി സിവില്‍ ലൈന്‍ റോഡ് മോശമായി കിടക്കുന്നത് മെട്രോ ജോലി ഉള്ളതിനാലാണെന്നും ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പിഡബ്ല്യുഡിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ റോഡുകള്‍ മോശമാണെന്നും റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണമോയെന്ന വിമർശനമാണ് കോടതി ഉന്നയിച്ചത്. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിമാര്‍ നല്കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചായിരുന്നുവിമർശനം. ദീര്‍ഘ വീക്ഷണത്തോടെ വേണം റോഡുകള്‍ നിര്‍മിക്കാന്‍. റോഡുകള്‍ വേഗം തകരുന്നതില്‍ കരാറുകാരെ പ്രതികളാക്കാമെന്നും സംഭവത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദാമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സർക്കാറിനോട് കോടതി പറഞ്ഞു
Post Your Comments