മസ്കറ്റ് : ഏഷ്യാകപ്പ് ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഒമാനെ തകർത്തു ജപ്പാന് സെമിയിൽ. 5-0 ഗോളുകൾക്കാണ് ജയം. കൊജി യമസാക്കി, വതാരു മത്സുമോട്ടോ, കസുമസ മത്സുമോട്ടോ, ഹിറോമസ, ഒച്ചിയ, ഹിരോതക സെന്ഡന നിന്നവരാണ് ഗോളുകൾ നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ജപ്പാന് അവസാന നാലില്‍ കടന്നു. സെമിയില്‍ ഇന്ത്യയാണ് ജപ്പാന്റെ എതിരാളി. എല്ലാ കളികളിലും പരാജയം ഏറ്റുവാങ്ങിയ ഒമാൻ ശനിയാഴ്ച അഞ്ച്, ആറു സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മത്സരത്തില്‍ ദക്ഷിണ കൊറിയയെ നേരിടും.
Post Your Comments