KeralaLatest News

അമിത് ഷായുടെ വരവിനൊരുങ്ങി കണ്ണൂര്‍ : ബുള്ളറ്റ് പ്രൂഫ് കാറും കമാന്‍ഡോകളും അടക്കം സുരക്ഷിത യാത്രയ്ക്ക് എല്ലാ സംവിധാനവും

കണ്ണൂര്‍: കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവള ഉദ്ഘാടനത്തിന് എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന് കേന്ദ്ര-സംസഥാന സര്‍ക്കാറുകളുടെ ശക്തമായ സുരക്ഷ. മട്ടന്നൂരിലെ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ കണ്ണൂര്‍ താളിക്കാവിലെ ബിജെപി ഓഫീസ് വരെയുള്ള പാതകളില്‍ അതീവ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. .

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വി വി ഐ പിയാണ് അമിത്ഷാ. അതിനാല്‍ അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണിങ് വിഭാഗത്തില്‍പ്പെടുന്ന സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയത്.ഇത്തരം സുരക്ഷയുള്ള നേതാക്കള്‍ക്ക് ചുറ്റും സദാസമയവും തോക്കുധാരികളായ 30 കമാന്‍ഡോകള്‍ എപ്പോഴുമുണ്ടാകും. ഇവര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍, താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഘമെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. ഇതിന് പുറമെ കേന്ദ്ര സുരക്ഷാ ടീം ആവശ്യപ്പെടുന്ന എല്ലാവിധ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കാന്‍ സംസ്ഥാനത്തിന് ചുമതലയുണ്ട്്. ആവശ്യത്തിന് പൊലീസുകാര്‍, അത്യാധുനിക വാഹനങ്ങള്‍, നിരീക്ഷണ സംവിധാനങ്ങള്‍, ഇന്റലിജന്റ്‌സ് സേവനം, തീവ്രപരിശീലനം ലഭിച്ച കമാന്‍ഡോകള്‍ എന്നിവയും നല്‍കിയിരിക്കണം.

അമിത്ഷാക്ക് സഞ്ചരിക്കാനുള്ള ബുള്ളറ്റ്പ്രൂഫ് കാറ് കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെത്തി. അമിത്ഷാ എത്തുന്നതിനാല്‍ നാളെ മട്ടന്നൂര്‍ നഗരം മുതല്‍ കണ്ണൂര്‍ നഗരം വരെയുള്ള പ്രദേശം കനത്ത ബന്തവസിലായിരിക്കും. ഈ മേഖലയില്‍ കര്‍ശനമായ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സഞ്ചരിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കും. ജാഥകള്‍, പ്രകടനങ്ങള്‍ എന്നിവ അനുവദിക്കില്ല. കവചിത വാഹനത്തില്‍ പൂര്‍ണ സുരക്ഷയോടെയാണ് വി വി ഐ പിയെ ലക്ഷ്യകേന്ദ്രത്തിലെത്തിക്കുക.

സംസ്ഥാന ഡി ജി പിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button