തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ വിഎസ് ഹൈക്കോടതിയെ സമീപിച്ചു. ബാര്‍ കോഴകേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ജൂലൈ 26 നാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. മാണിക്കെതിരായ കേസ് അതിനു മുമ്പുള്ളതാണ്. പൊതു പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണം എന്ന കേന്ദ്ര നിയമം ഈ കേസില്‍ ബാധകം അല്ല എന്നാണ് വിഎസിന്റെ വാദം. അതിനാല്‍ തന്നെ തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യപ്പെടുന്നത് ന്യായമല്ലെന്നുമാണ് വി.എസിന്റെ വാദം.
Post Your Comments