മറയൂര്‍:ജന്മദിനത്തിൽ തീപൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം . വീട്ടില്‍ കാപ്പി തിളപ്പിക്കുന്നതിനിടെ ഗ്യാസ് അടുപ്പില്‍ നിന്നും തീപടര്‍ന്നാണ് യുവതി ദാരുണമായി മരിച്ചത്. ഇടുക്കി മറയൂര്‍ പട്ടിക്കാട് സ്വദേശി മോഹനന്റെ മകള്‍ രേഷ്മ (24 ) യാണ് പിറന്നാള്‍ ദിവസം മരണപ്പെട്ടത്.
രേഷ്മയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments