Latest NewsKerala

തലസ്ഥാനത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ മിനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞം ചൊവ്വരയില്‍ നിയന്ത്രണം തെറ്റിയ സ്‌കൂള്‍ ബസാണ് കനാലിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം നടന്നത്.

ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാന്‍ കഴിയുന്ന റോഡിലാണ് അപകടം നടന്നത്. തലകീഴായി മറിഞ്ഞ ബസിനുള്ളില്‍ നിന്ന് പരിക്ക് പറ്റിയ കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി റോഡിലൂടെ പോയ വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചു. ഏകദേശം പത്തുപേരാണ് ബസിലുണ്ടായിരരുന്നത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button