KeralaLatest News

രാഹുല്‍ ഈശ്വറിന്റെയത്ര ഉച്ചത്തില്‍ സംസാരിക്കാറില്ല സണ്ണി എം കപിക്കാട്. എതിര്‍ ഭാഗത്തെ അടിച്ചു നിലംപരിശാക്കാനുള്ള വാശിയില്ല; പ്രതികരണവുമായി ശാരദക്കുട്ടി

കാലം ഇണ്ടന്തുരുത്തി മനക്ക് വരുത്തിയ മാറ്റം ശ്രദ്ധിക്കൂ. 1963 മുതല്‍ അത് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസാണ്.

തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി വൈക്കത്തെത്തിയ മഹാത്മാ ഗാന്ധിയെ അയിത്തത്തിന്റെ പേരില്‍ അകലെ നിര്‍ത്തിക്കൊണ്ട് പറഞ്ഞ അതേ ഭാഷയാണ്, ഇന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നതെനന്നന് എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഫെയ്‌സസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാഹുല്‍ ഈശ്വറിന്റെയത്ര ഉച്ചത്തില്‍ സണ്ണി എം കപിക്കാട് സംസാരിക്കകാറില്ലെന്നനനും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പണ്ട്, കഷ്ടതയനുഭവിച്ച്, അപ്രാപ്യമായ സ്ഥലങ്ങളിലേക്കു പോകുന്നതിനെ വീട്ടിലെ സ്ത്രീകള്‍’ഹൊ ഇണ്ടന്തുരുത്തിക്കു പോകുന്നതിലും പ്രയാസമാണല്ലോ’, ‘ ശ്രദ്ധിക്കണം അങ്ങ് ഇണ്ടന്തുരുത്തി വരെ പോകേണ്ടതാ’ എന്നൊക്കെ പറയുമായിരുന്നു. എന്താണ് ഈ ഇണ്ടന്തുരുത്തി എന്നറിയില്ലായിരുന്നു. അവിടെ ചെല്ലാന്‍ എന്തായിരുന്നു ഇത്ര ബുദ്ധിമുട്ട്? അത് മക്കൊണ്ട പോലെ ഏതോ ഭാവനാ ദേശമെന്നാണ് കുട്ടിക്കാലത്ത് കരുതിയിരുന്നത്.

മനുഷ്യകുലത്തിലെ ഒരു വിഭാഗത്തിനു പ്രവേശനം നിഷേധിച്ചിരുന്നതും വലിയ സമരങ്ങളുടെ ഭാഗമായി ചരിത്രത്തില്‍ ഇടം പിടിച്ചതുമായ ഇണ്ടംതുരുത്തിമന ഇതാണ്. കോട്ടയം ജില്ലയിലെ വൈക്കത്താണത്.. അയിത്തത്തിന്റെ ശക്തിയാണ് ഇണ്ടന്തുരുത്തിയെ ഇങ്ങനെ അപ്രാപ്യ ദേശമെന്ന മട്ടില്‍ പ്രദേശികഭാഷയിലൂടെ നാട്ടുകാര്‍ പുനര്‍ സൃഷ്ടിച്ചു കൊണ്ടിരുന്നത്.

കാലം ഇണ്ടന്തുരുത്തി മനക്ക് വരുത്തിയ മാറ്റം ശ്രദ്ധിക്കൂ. 1963 മുതല്‍ അത് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസാണ്.

അന്ന് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി വൈക്കത്തെത്തിയ മഹാത്മാ ഗാന്ധിയെ അയിത്തത്തിന്റെ പേരില്‍ അകലെ നിര്‍ത്തിക്കൊണ്ട് പറഞ്ഞ അതേ ഭാഷയാണ്, ഇന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

രാഹുല്‍ ഈശ്വറിന്റെയത്ര ഉച്ചത്തില്‍ സംസാരിക്കാറില്ല സണ്ണി എം കപിക്കാട്. എതിര്‍ ഭാഗത്തെ അടിച്ചു നിലംപരിശാക്കാനുള്ള വാശിയില്ല. പക്ഷേ, ആ വാക്കുകളിലുണ്ട് വാസ്തവനാളം. അദ്ദേഹം ഈ വീഡിയോയില്‍ പറയുന്നത് കേള്‍ക്കൂ.

https://www.facebook.com/photo.php?fbid=2185797108100203&set=a.933658919980701&type=3&theater

 

shortlink

Related Articles

Post Your Comments

Related Articles


Back to top button