സുൽത്താൻബത്തേരി: തോട്ടത്തിൽനിന്ന് മോഷ്ടിച്ചുകടത്തിയ സ്വകാര്യ വ്യക്തിയുടെ ചന്ദനത്തടി വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേരെ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി . ബത്തേരി പുത്തൻകുന്ന് കൊട്ടംകുനി കോളനിയിലെ ബേബി (41), നെന്മേനിക്കുന്ന് തേനമാക്കിൽ സന്തോഷ് (46), പുത്തൻകുന്ന് ചിറ്റൂർ സിനു (34) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
26.5 കിലോ ചന്ദനം ഇവരിൽനിന്ന് കണ്ടെടുത്തു . ചന്ദനത്തടി മുറിച്ച്, 14 ഉരുളൻ കഷ്ണങ്ങളാക്കി ഓട്ടോറിക്ഷയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും ഇവർക്ക് അകമ്പടിയായെത്തിയ ഒരു സ്കൂട്ടറും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
Post Your Comments