Latest NewsKeralaIndia

ശബരിമലയിലെ ലുക്ക്ഔട്ട് നോട്ടീസിൽ സ്വന്തം സേനയിലെ തന്നെ അംഗം : പിണറായിക്ക് സ്ഥല ജല വിഭ്രാന്തി: എം ടി രമേശ്

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ കഴിയാഞ്ഞതോടെ സമനില തെറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥല ജല വിഭ്രാന്തിയിലാണ്.

പത്തനംതിട്ട: ശബരിമലയിൽ അക്രമ സംഭവങ്ങൾ നടത്തിയെന്ന പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ്. പത്തനം തിട്ട എ ആർ ക്യാംപിലെ പോലീസ് ഡ്രൈവർ ഇബ്രാഹിം കുട്ടിയുടെ ഫോട്ടോയും ലുക്ക് ഔട്ട് നോട്ടീസിൽ ഉൾപ്പെട്ടതാണ് രമേശിന്റെ വിമർശനത്തിന് കാരണം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ കഴിയാഞ്ഞതോടെ സമനില തെറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥല ജല വിഭ്രാന്തിയിലാണ്. അതിന്റെ തെളിവാണ് ഇന്നലെ 210 പേർക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ്.

‘അതിലെ 167ആം നമ്പറുകാരൻ സ്വന്തം സേനയിലെ തന്നെ അംഗമാണ്. പത്തനംതിട്ട എ ആർ ക്യാംപിലെ ഡ്രൈവർ ഇബ്രാഹിം കുട്ടിയുടെ ചിത്രമാണ് ആർഎസ്എസുകാരൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് അവിടെ കുഴപ്പങ്ങൾക്ക് തുടക്കമിട്ടത്. ക്യാമറ കള്ളം പറയാത്തതിനാൽ ഇയാൾ കുടുങ്ങി പോയെന്ന് മാത്രം. പൊലീസ് വേഷമിട്ട സിപിഎം ഗുണ്ടകളും ഇതിൽ നുഴഞ്ഞു കയറിയിരുന്നു. പിണറായിയുടെ ധാർഷ്ട്യത്തിന് തടസ്സമായി നിന്ന ഹിന്ദു യുവാക്കളെ ഏത് വിധേനയും ജയിലിൽ അടച്ച് ഈ മുന്നേറ്റത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.’

‘അതിനാണ് ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. അതിലെ ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണ്. ശബരിമല ദർശനത്തിന് പോയവരുടെയും ബഹളം കണ്ടു നിന്നവരുടെയുമൊക്കെ ചിത്രങ്ങൾ ഇതിലുണ്ട്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കാനുള്ള പിണറായിയുടെ ഒരു ശ്രമവും അനുവദിക്കില്ലെന്നും എം ടി രമേശ് പറഞ്ഞു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞിരിക്കുന്നത്.സിപിഎം ഗുണ്ടകളും പോലീസുകാരുമാണ് അക്രമികളുടെ വേഷത്തിൽ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കിയതെന്ന വാദത്തിനു അടിവരയിടുന്ന സംഭവമാണെന്നാണ് ബിജെപിയുടെ ആരോപണം

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ കഴിയാഞ്ഞതോടെ സമനില തെറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥല ജല വിഭ്രാന്തിയിലാണ്. അതിന്റെ തെളിവാണ് ഇന്നലെ 210 പേർക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ്. അതിലെ 167ആം നമ്പറുകാരൻ സ്വന്തം സേനയിലെ തന്നെ അംഗമാണ്. പത്തനംതിട്ട എ ആർ ക്യാംപിലെ ഡ്രൈവർ ഇബ്രാഹിം കുട്ടിയുടെ ചിത്രമാണ് ആർഎസ്എസുകാരൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് അവിടെ കുഴപ്പങ്ങൾക്ക് തുടക്കമിട്ടത്. ക്യാമറ കള്ളം പറയാത്തതിനാൽ ഇയാൾ കുടുങ്ങി പോയെന്ന് മാത്രം. പൊലീസ് വേഷമിട്ട സിപിഎം ഗുണ്ടകളും ഇതിൽ നുഴഞ്ഞു കയറിയിരുന്നു.

പിണറായിയുടെ ധാർഷ്ട്യത്തിന് തടസ്സമായി നിന്ന ഹിന്ദു യുവാക്കളെ ഏത് വിധേനയും ജയിലിൽ അടച്ച് ഈ മുന്നേറ്റത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനാണ് ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. അതിലെ ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണ്. ശബരിമല ദർശനത്തിന് പോയവരുടെയും ബഹളം കണ്ടു നിന്നവരുടെയുമൊക്കെ ചിത്രങ്ങൾ ഇതിലുണ്ട്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കാനുള്ള പിണറായിയുടെ ഒരു ശ്രമവും അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button