CinemaMollywoodEntertainment

മോഹന്‍ലാലിനോട് കടുത്ത ആരാധന ; പ്രമുഖ സംവിധായകന് മമ്മൂട്ടി നല്‍കിയ അപ്രതീക്ഷിത മറുപടി!

മോഹന്‍ലാലിനോടുള്ള ആരാധനയില്‍ വേണുനാഗവള്ളിയോടു മമ്മൂട്ടി പലപ്പോഴും തമാശ രൂപേണ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്

മലയാളി പ്രേക്ഷകര്‍ക്ക് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാവുന്ന ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് വേണുനാഗവള്ളി-മോഹന്‍ലാല്‍ ടീം. മോഹന്‍ലാലുമായി ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാക്കിയ വേണു നാഗവള്ളി കടുത്ത ഒരു മോഹന്‍ലാല്‍ ആരാധകന്‍ കൂടിയായിരുന്നു, മോഹന്‍ലാലിന്‍റെ അഭിനയത്തിന്റെ റേഞ്ച് വിവരിക്കാന്‍ കഴിയാത്തതാണെന്നും ഗോപി എന്ന അതുല്യ പ്രതിഭയുമായി താന്‍ താരതമ്യപ്പെടുത്തുന്ന ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആണെന്നും വേണുനാഗവള്ളി നിരവധി വേദികളില്‍ പറഞ്ഞിട്ടുണ്ട്.

മോഹന്‍ലാലിനോടുള്ള ആരാധനയില്‍ വേണുനാഗവള്ളിയോടു മമ്മൂട്ടി പലപ്പോഴും തമാശ രൂപേണ ഖേദം പ്രകടിപ്പിച്ചിട്ടുള്ളതാണ് രസകരമായ മറ്റൊരു സംഗതി, വേണു നാഗവള്ളിയുടെ അച്ഛനും, മകനുമൊക്കെ മമ്മൂട്ടി ആരാധകരായതിനാല്‍ അത് പറഞ്ഞാണ് മമ്മൂട്ടി വേണു നാഗവള്ളിയോട് മധുരപ്രതികാരം വീട്ടിയിരുന്നത്.


‘തനിക്ക് ലാലിനെയാണ് കൂടുതല്‍ ഇഷ്ടമെങ്കിലും തന്റെ അച്ഛനും മകനുമൊക്കെ എന്റെ ആരാധകര്‍ ആണെന്നാണ്’, വേണുനാഗവള്ളിയോടുള്ള മമ്മൂട്ടിയുടെ കമന്റ്.
‘ആയിരപ്പറ’ എന്ന ഒരേയൊരു സിനിമ മാത്രമാണ് മമ്മൂട്ടിയെ നായകനാക്കി വേണുനാഗവള്ളി സംവിധാനം ചെയ്തത്. മോഹന്‍ലാലുമായി ചേര്‍ന്ന് ‘സുഖമോ ദേവി’, ‘സര്‍വ്വകലാശാല’, ‘കളിപ്പാട്ടം’, ‘ഏയ്‌ ഓട്ടോ’ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകള്‍ വേണുനാഗവള്ളി സംവിധാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button