Latest NewsKerala

പഴയ സാരി ഉടുത്ത് മടുത്തോ? പത്ത് സഞ്ചികള്‍ ഉണ്ടാക്കാം

തിരുവനന്തപുരം∙ ഉപയോ​ഗിച്ച് കളയുന്ന വസ്ത്രങ്ങളിൽ നിന്ന് കിടിലൻ ബാ​ഗ് നിര്മ്മിക്കാം. കൊല്ലം ഉളിയക്കോവിൽ സ്വദേശി മോഹനകുമാർ സാരിയിൽനിന്നു മാത്രമല്ല പാന്റ്സിൽനിന്നും ഉടുപ്പിൽനിന്നുംവരെ സഞ്ചി ഉണ്ടാക്കാമെന്നു തെളിയിച്ചിരിക്കുകയാണ്.

പ്രകൃതിക്ക് വില്ലനാകുന്ന പ്ലാസ്റ്റിക്കിനെ അകറ്റി പ്രകൃതി സംരംക്ഷിക്കാനുള്ള മാർഗമായിട്ടാണ് മോഹനകുമാർ ഇങ്ങനെ ഒരു പരീക്ഷണത്തിനു തുടക്കമിട്ടത്. പഴയ വസ്ത്രങ്ങൾ കൊണ്ടു സഞ്ചി മാത്രമല്ല പെൻബോക്സ്, പഴ്സ് എന്നിവയുമുണ്ടാക്കാമെന്നു പട്ടത്ത് കശുവണ്ടി വിൽപനശാല നടത്തുന്ന മോഹനകുമാർ പറയുന്നു. ഭാര്യ ശ്രീരേഖയുടെ സഹായത്തോടെയാണു പഴംതുണി ഉപയോ​ഗ പ്രദമായ ബാ​ഗുകളായി മാറുന്നത്.

കോർപറേഷനടക്കം ഈ മാതൃക സ്വീകരിച്ചു പഴയവസ്ത്രങ്ങളടക്കമുള്ള തുണിത്തരങ്ങൾ ശേഖരിച്ചാൽ നഗരത്തിനു പ്ലാസ്റ്റിക് ക്യാരിബാഗുകളോട് എന്നെന്നേക്കുമായി വിടപറയാമെന്നും മോഹനകുമാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button