Latest NewsIndia

ആഭരണം വാങ്ങി പകരം വ്യാജ നോട്ടുകള്‍ നൽകി ജ്വല്ലറി ഉടമയെ കബളിപ്പിച്ചു, ദമ്പതികളെ തേടി പോലീസ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം എന്റര്‍ടെയ്ന്റ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

ലുധിയാന: ആഭരണം വാങ്ങി പകരം വ്യാജ നോട്ടുകള്‍ നൽകി ജ്വല്ലറി ഉടമയെ കബളിപ്പിച്ചു ഏഴു പവന്റെ സ്വര്‍ണാഭരണം വാങ്ങിയ ദമ്പതിമാര്‍ ജ്വല്ലറി ഉടമയ്ക്ക് നല്‍കിയത് നിലവിലില്ലാത്ത ബാങ്കിന്റെ കറന്‍സി നോട്ടുകള്‍. 1.90 ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ നല്‍കിയാണ് ഇവര്‍ ഉടമയെ കബളിപ്പിച്ചത്.‌‌

പോളിത്തീന്‍ കവറിലാക്കി നല്‍കിയ പണം ഇവര്‍ പോയതിനുശേഷം ജ്വല്ലറി ഉടമ ശ്യാം സുന്ദര്‍ വര്‍മ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.

ആഭരണം വാങ്ങിയതിന് പിന്നാലെ തുക ചോദിച്ചശേഷം ധൃതിയില്‍ പണം നല്‍കി ഇവര്‍ സ്ഥലം വിട്ടതായി ശ്യാം പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം എന്റര്‍ടെയ്ന്റ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ദമ്പതിമാര്‍ എത്തിയ കാറിന് നമ്പര്‍ പ്ലേറ്റില്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button