
കൊല്ലം കടയ്ക്കലില്‍ ആര്‍എസ്‌എസ്, ഡിവൈഎഫ്‌ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പരിക്കേറ്റ എട്ടുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആര്‍എസ്‌എസ് പ്രവര്‍ത്തകരായ സുജിത്ത് ആദര്‍ശ് രാജേഷ്,ഹരി ശ്യം എന്നിവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും, എല്‍ഡിഎഫ് പ്രവര്‍ത്തകരായ പ്രസന്നന്‍ ,പ്രവീന്‍, അനന്ദു എന്നിവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി 7 മണിയോടുകൂടി പൊലീസ് സ്റ്റേഷനിലാണ് സംഘര്‍ഷം നടന്നത് .
സോഷ്യല്‍ മീഡിയയിലൂടെഡിവൈഎഫ്‌ഐ ഏര്യാ സെക്രട്ടറി ബൈജുവിനെ അപകീര്‍ത്തി പെടുത്തിയതായീ കാട്ടി ബൈജു കടയ്ക്കല്‍ പൊലീസില്‍ പരാതിനല്‍കിയിരുന്നു. അന്വേഷിക്കുന്നതിനായി ക്രം എസ്‌ഐ അജികുമാര്‍ ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. സ്റ്റേഷനിലെത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സുജിത്തിനെ സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ മുന്നിലിട്ട് മര്‍ദ്ദിച്ചു .അജുകുമാര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കുകയാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ സ്റ്റേഷനുമുന്നില്‍ മര്‍ദ്ദിച്ചതെന്നാണ് ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.
എസ്‌ഐ അജുകുമാര്‍ ഡിവൈഎഫ്‌ഐ കാര്‍ക്ക് സുജിത്തിനെ കാട്ടി കൊടുത്തതായാണ് ആര്‍എസ്‌എസ് ബിജെപിക്കാര്‍ ആരോപിക്കുന്നത് .എന്നാല്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കാനാണ് ഇരുകൂട്ടരെയും വിളിച്ചുവരുത്തിയത് എന്നാണ് പൊലീസ് പറയുന്നത് .തുടര്‍ന്ന് കടയ്ക്കലില്‍ നടന്ന സംഘര്‍ഷം അറിഞ്ഞു കോട്ടക്കലില്‍ ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ സംഘടിക്കുകയും എല്‍ഡിഎഫ് പ്രവര്‍ത്തകരെ വ്യാപകമായി മര്‍ദ്ദിക്കുകയും ചെയ്തു.
ആര്‍എസ്‌എസ് പ്രവര്‍ത്തകരേ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടുകലില്‍ ഇന്ന് ഹര്‍ത്താലാചരിക്കുകയാണ് . സ്റ്റേഷനുമുന്നിലിട്ടാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം പൊലീസിന് നിഷേധിച്ചിട്ടുണ്ട്. പതിനഞ്ചോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും മുപ്പതോളം ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി സി ഐ അറിയിച്ചു.
Post Your Comments