ന്യൂ ഡൽഹി : സിബിഐ തലപ്പത്തെ മാറ്റം നിയമവിരുദ്ധമെന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി. സിബിഐ ഡയറക്ടറെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികാരമില്ലെന്നും റഫേല്‍ ഇടപാട് അന്വേഷിക്കാന്‍ ശ്രമിച്ചതാണ് സിബിഐ ഡയറക്ടമാരെ മാറ്റാന്‍ കാരണമെന്നും രാഹുൽഗാന്ധി ആഞ്ഞടിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ചാരപ്രവര്‍ത്തനം എല്ലാവര്ക്കും എതിരെ നടത്തുകയാണ്. പ്രധാനമന്ത്രി റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്കി. ഇതില്‍ അന്വേഷണം ഭയന്നാണ് അലോക് വര്‍മയെ മാറ്റിയത്. റാഫേല്‍ അഴിമതി മൂടിവയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. അഴിമതി പിടിക്കപ്പെടുമെന്നായപ്പോള്‍ സിബിഐ മേധാവിയെ മാറ്റി. ഇത് ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് എന്നും ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
Post Your Comments