കൊട്ടിയം : തട്ടാമല ജങ്‌ഷനിൽ ദേശീയപാതയിൽ വെച്ച് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല .
കൊല്ലം സിവിൽ സ്റ്റേഷനിലേക്ക് ചടയ മംഗലത്തുനിന്ന് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും തങ്കശ്ശേരിയിൽനിന്ന് മയ്യനാട്ടേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ഇരു ബസുകളുടെയും മുൻവശം ഇടിയുടെ ആഘാതത്തിൽ തകർന്നു. കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവറുടെ ഭാഗമാണ് തകർന്നത്. ദേശീയപാതയിൽ അപകടത്തെത്തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു.
Post Your Comments