Latest NewsTechnology

സുരക്ഷയില്‍ പുതുമുഖഭാവവുമായി വാട്ട്സാപ്പ്

സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചക്കും വാട്ട്സാപ്പ് തയ്യാറല്ലായെന്ന് വ്യക്തമാകുന്നതാണ് ആപ്പിന്‍റെ വരാനിരിക്കുന്ന പുതിയ അപ് ഡേഷന്‍. നിലവിലുളള സുരക്ഷാക്രമീകരണങ്ങള്‍ക്ക് പുറമേ നവീന സുരക്ഷാ ക്രമീകരണങ്ങളും മെസഞ്ചറില്‍ ഉള്‍പ്പെടുത്തുകയാണ് വാട്ട്സാപ്പ്. ഫെയ്സ് എെഡി , ടച്ച് എെഡി തുടങ്ങിയ പ്രത്യേകതകളാണ് ഉടന്‍ മെസഞ്ചറില്‍ ലഭ്യമാകാനിരിക്കുന്നത്.

ആദ്യം ഈ സജ്ജീകരണങ്ങള്‍ ലഭ്യമാകുക എെ. ഒ. എസുകളിലായിരിക്കും. ടെക്​ വെബ്​സൈറ്റായ വാബ്​ബീറ്റ ഇന്‍ഫോയാണ് വാട്ട്സാപ്പിന്‍റെ പുതിയ സജ്ജീകരണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഐഫോണ്‍ എക്​സ്​, ഐ​ഫോണ്‍ എക്സ് .എസ്​, എക്സ്. എസ്​ മാക്​സ്​, എക്സ് ആര്‍ എന്നീ ഫോണുകളിലായിരിക്കും ടച്ച്‌​ ​ഐ.ഡി, ഫേസ്​ ഐ.ഡി സേവനങ്ങള്‍ ആദ്യപടിയായി ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button